Sports
സ്പെയിൻ: സ്പാനിഷ് ഫുട്ബോൾ ലീഗിൽ ബാഴ്സലോണയുടെ വിജയക്കുതിപ്പിന് തടയിട്ട് റയൽ സോസിഡാഡ്. ആവേശ പോരാട്ടത്തിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് സോസിഡാഡ് ബാഴ്സയെ അട്ടിമറിച്ചു. ബാഴ്സലോണയുടെ തുടർച്ചയായ 12 വിജയങ്ങൾക്കാണ് സോസിഡാഡ് അവസാനം കുറിച്ചത്.
മത്സരത്തിലുടനീളം ബാഴ്സലോണ ആധിപത്യം പുലർത്തി. എന്നാൽ സോസിഡാഡ് ഗോൾകീപ്പർ അലക്സ് റെമിറോയുടെ അവിശ്വസനീയ പ്രകടനവും നിർഭാഗ്യവും ബാഴ്സയുടെ വഴി മുടക്കി. മത്സരത്തിന്റെ 32-ാം മിനിറ്റിൽ മൈക്കൽ ഒയാർസാബൽ സോസിഡാഡിനെ മുന്നിലെത്തിച്ചു. 70-ാം മിനിറ്റില് സമനില പിടിച്ച ബാഴ്സയ്ക്ക് തൊട്ടടുത്ത മിനിറ്റില് സോഡിഡാഡ് തിരിച്ചടി നല്കി.
പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായി ഒരു പോയിന്റ് വ്യത്യാസം മാത്രമാണ് ബാഴ്സയ്ക്കുള്ളത്. 20 മത്സരങ്ങളിൽ 49 പോയിന്റ് ബാഴ്സ നേടിയപ്പോൾ റയൽ 48 പോയിന്റ് നേടി.
മറ്റ് മത്സരങ്ങളിൽ സെൽറ്റ വിഗോ 3-0ന് റയോ വാല്ല കാനോയെയും അത്ലറ്റികോ മാഡ്രിഡ് ആൽവ്സിനെയും വലൻസിയ ഗെറ്റാഫയെയും പരാജയപ്പെടുത്തി.
Sports
മാഡ്രിഡ്: ലാലീഗയിൽ ഗെറ്റാഫെക്കെതിരായ മത്സരത്തിൽ റയൽ സോസിഡാഡിന് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ സോസിഡാഡ് വിജയിച്ചത്.
ബ്രയസ് മെൻഡസും ജോൺ അരംഭുരുവുമാണ് സോസിഡാഡിന് വേണ്ടി ഗോളുകൾ നേടിയത്. ജുവാൻമിയാണ് ഗെറ്റാഫെയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ റയൽ സോസിഡാഡിന് 21 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ് റയൽ സോസിഡാഡ്.